അവധിക്കാല സൗജന്യ ആനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം
ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ട് അവധിക്കാലത്ത് കുട്ടികള്‍ക്കായി സൗജന്യ ആനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം നല്‍കുന്നു. 47 പരിശീലന കേന്ദ്രങ്ങളിലായി 1250 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആനിമേഷന്‍ സിനിമാ നിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ , സ്കൂള്‍ ഐ.ടി കോഓര്‍ഡിനേറ്റര്‍മാര്‍, ചിത്രകലാ അധ്യാപകര്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ആഗസ്റ്റ് 5,6,7, 17 തിയ്യതികളിലായി നാല് ദിവസത്തെ പരിശീലനമാണുദ്ദേശിക്കുന്നത്. കാര്‍ട്ടൂണ്‍ സിനിമ നിര്‍മിക്കുന്നതിനുള്ള കഥ കണ്ടെത്തല്‍ തിരക്കഥ രൂപപ്പെടുത്തല്‍, സറ്റോറി ബോര്‍ഡ് തയ്യാറാക്കുക, കഥാപാത്രങ്ങളെ വരച്ച് തിരക്കഥയ്ക്കനുസരിച്ച് ഓരോ സീനിലും അവയ്ക്ക് ചലനം നല്‍കി സിനിമയാക്കുക. കഥാ പാത്രങ്ങള്‍ക്ക് ശബ്ദവും പശ്ചാത്തല സംഗീതവും നല്‍കി മോടിപിടിപ്പിക്കുക. സിനിമയുടെ ടൈറ്റിലുകള്‍ രൂപപ്പെടുത്തുക. തുടങ്ങിയവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിതകച്ചും സ്വതന്ത്ര സോഫ്റ്റ് വെയറുകളായ കെ-ടൂണ്‍, ജിമ്പ്, ഒഡാസിറ്റി, ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്റര്‍ തുടങ്ങിയ സോഫ്റ്റ് വെയറുകളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. പരിശീലനങ്ങളോടനുബന്ധിച്ച് കുട്ടികള്‍ നിര്‍മ്മിച്ച സിനിമകളുടെ പ്രദര്‍ശനവൂം പരിശീലന കേന്ദ്രങ്ങളില്‍ നടക്കും. ആനിമേഷന്‍ സിനിമാനിര്‍മ്മാണ രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍ പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങല്‍ നല്‍കും. പരിശീലകരായി തെരഞ്ഞെടുത്തിട്ടുള്ള അധ്യാപകരുടെ ഏകദിന ശില്പശാല ആഗസ്റ്റ് 3 ന് ശനിയാഴ്ച്ച 10മണിക്ക് ഐ.ടി സ്കൂള്‍ ജില്ലാ ഓഫീസില്‍ നടക്കുമെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.ജെ മത്തായി അറിയിച്ചു.
സബ്ജില്ലാതല പരിശീലന കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്കുചെയ്യുക.
No comments:
Post a Comment