Tuesday, 16 August 2011

 
സ്കൂള്‍ അഡ്മിഷന്‍ റജിസ്റ്റര്‍ ഇനിമുതല്‍ ഓണ്‍ലൈനാകും

സ്കൂളിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നായ അഡ്മിഷന്‍ റജിസ്റ്റര്‍ ഓണ്‍ലൈനാകുന്നു. 'സമ്പൂര്‍ണ' എന്ന പേരില്‍ ഐ.ടി അറ്റ് സ്കൂള്‍ തയ്യാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂള്‍ പ്രവേശനവും വിടുതലുമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ലളിതവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം. ഹെഡ്മാസ്റ്റര്‍മാരുടെ ജോലിഭാരം വളരെയേറെ കുറയുകയും കൃത്യത ഉറപ്പാകുകയും ചെയ്യും. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് , അഡ്മിഷന്‍ റജിസ്റ്ററിന്റെ പകര്‍പ്പ്, കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, അധ്യാപകേതരജീവനക്കാര്‍, എന്നിവരെ സംബന്ധിക്കുന്ന വിവരങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകള്‍, എന്നിവയുടെ ലിസ്റ്റുകള്‍, പത്താം തരം വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷ സംബന്ധിച്ച '' ലിസ്റ്റ് , സ്പോര്‍ട്സ്, സ്കൂള്‍ കലോത്സവം തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പ്രവേശന ലിസ്റ്റ്, സ്കൂള്‍ ടൈംടേബിള്‍, അധ്യാപക ടൈംടേബിള്‍, തുടങ്ങിയവയും 'സമ്പൂര്‍ണ' യില്‍ നിന്നും ലഭിക്കും. ഇതിനായി നിലവിലുള്ള കുട്ടികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറിലേക്ക് ശേഖരിക്കേണ്ടതുണ്ട്. ഹെഡ്മാസ്റ്റര്‍ മാരുടെയും ക്ലാസ്സ് അധ്യാപകന്റെയും നേതൃത്വത്തിലായിരിക്കും വിവരശേഖരണം. കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (ആധാര്‍) നല്‍കുന്ന പ്രവര്‍ത്തനവും ഇതോടൊപ്പം നടത്തും. സ്കൂളുകളില്‍ സര്‍ക്കാര്‍ നടപ്പാക്കു്ന്ന ഐ.സി.ടി പദ്ധതിയെപ്പറ്റി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. താല്പര്യമുള്ള രക്ഷിതാക്കള്‍ക്ക് സ്വതന്ത്ര സോഫ്റ്റ് വെയറില്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനും ഐ.ടി സ്കൂള്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

കാസര്‍കോട്, ബേക്കല്‍ സബ്ജില്ലകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്കും സ്കൂള്‍ ഐ.ടി കോഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം പുലിക്കുന്നിലുള്ള ഐ.ടിസ്കൂള്‍ ജില്ലാ ഓഫീസില്‍ ആഗസ്റ്റ് 17 ബുധനാഴ്ച്ച മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ടി..അബ്ദുള്ള നിര്‍വഹിക്കും. ഡി..ഓ ശ്രീ. സത്യനാരായണ അധ്യക്ഷനായിരിക്കും.
മറ്റ് സബ്ബ് ജില്ലകളിലെ പരിശീലനക്രമം താഴെ കൊടുത്തിരിക്കുന്നത് പ്രകാരമാണ്.

Sub District Venue of training Date of training
MANJESWAR GHSS, BEKUR 19/08/11
KUMBLA GUPS, PERDALA 18/08/11
KASARAGOD DRC, IT@School Project, Pulikkunnu, Kasaragod 17/08/11
BEKAL DRC, IT@School Project, Pulikkunnu, Kasaragod 17/08/11
HOSDURG GHSS, HOSDURG 19/08/11
CHITTARIKKAL GHSS, HOSDURG 19/08/11
CHERUVATHUR GHSS, PILICODE 19/08/11

No comments:

Post a Comment

Blogroll

Blogger news