Thursday 20 December 2012

Second Term IT Exam_PATCH
Second Term IT Exam ല്‍ ഇന്‍വിജിലേറ്റര്‍ മാര്‍ക്ക് ചേര്‍ക്കുന്ന വിന്‍ഡോ മിനിമൈസ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ കുട്ടികളുടെ ഉല്പന്നങ്ങള്‍ നോക്കാന്‍ കഴിയാത്ത പ്രശ്നമുണ്ട്. ഇത് പരിഹരിക്കുന്നതിനു വേണ്ടി save marks എന്നതിനു താഴെ minimize this window എന്ന ഒരു ബട്ടണ്‍ കൂടി ചേര്‍ത്ത ഒരു പാച്ച്  ലഭ്യമായിട്ടുണ്ട്. ‍ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
IT EXAM PATCH 

Wednesday 12 December 2012

വിക്ടേഴ്സിന് പുതിയ ലോഗോ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെ നിലവിലുള്ള ലോഗോ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അനുയോജ്യമായ ലോഗോ ക്ഷണിച്ചു. ഡിസൈന്‍ ചെയ്ത ലോഗോ എ3 സൈസിലുള്ള പേപ്പറിലും സി.ഡി.യിലുമാക്കി ഈ മാസം 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് സ്റേറ്റ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഐ.ടി.@സ്കൂള്‍ പ്രോജക്ട് ആന്റ് വിക്ടേഴ്സ് ചാനല്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം - 12. ഫോണ്‍ : 0471-2529800 (എക്സ്റന്‍ഷന്‍ : 820). മൊബൈല്‍ : 9809385113.

ചാനലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്www.victers.itschool.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈന്‍ ചെയ്ത വ്യക്തിക്ക് മലപ്പുറത്ത് നടക്കുന്ന 53-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ വച്ച് 10,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് ഐ.ടി.@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Sunday 9 December 2012

SECOND TERMINAL EXAMINATION 2012-13

2012-13 വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 13 മുതല്‍ 21 വരെ നടക്കും.

Half yearly Exam  - Circular 

Half yearly Exam Time Table _HS

Half yearly Exam Time Table for _LP/UP

Thursday 6 December 2012

Aadhar UID

കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം രാജ്യത്ത് എല്ലാ വ്യക്തികള്‍ക്കും ആധാര്‍കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.UID കാര്‍ഡ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഇനിമുതല്‍ സ്കോളര്‍ഷിപ്പ്, ഗ്രാന്റ്, മറ്റ് വിദ്യാഭ്യാസആനുകൂല്യങ്ങള്‍ ഇവ ലഭിക്കുകയുള്ളു. ആയതിനാല്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും CircularNo52957/G2/2012/Gedn പ്രകാരം UID/NPR ല്‍ പേരു ചേര്‍ക്കേണ്ട ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു UID കാര്‍ഡ് വിതരണം ചെയ്യാന്‍ 2013 മാര്‍ച്ച് 31 വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. UID എടുക്കുന്നതിനു വേണ്ടി സ്കൂളുകള്‍ ബന്ധപ്പെടേണ്ട Akshaya കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.
ദേശീയ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ടു (NPR)ല്‍ പേരു ചേര്‍ത്തവര്‍ UID യില്‍ പേരു ചേര്‍ക്കേണ്ടതില്ല.

Blogroll

Blogger news