Friday 23 September 2011

BasicIT Facilities


സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിലും ഐ.സി.ടി. പഠനം പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാന്ച്ചതിന്റെ ഭാഗമായി ഐ.ടി. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, അധ്യാപക പരിശീലനം, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, ഉള്ളടക്ക വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്.അതിനാല്‍ LP, UP വിദ്യാലയങ്ങളിലെ കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍, നിലവിലുള്ള ഐ.ടി. പഠനം എന്നിവ മനസ്സിലാക്കുന്നതിന് ഐ.ടി.സ്കൂളിന്റെ നേതൃത്വത്തില്‍ വിവര ശേഖരണം നടത്തുന്നു.വിവരങ്ങള്‍ ഓണ്‍ലൈനായാണ് നല്‍കേണ്ടത്. സെപ്റ്റംബര്‍ 30നകം വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കിയിരിക്കണം. വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ എന്ട്രിക്കുള്ള മാതൃകയും പ്രിന്റെടുത്ത് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഫോറം പൂരിപ്പിച്ച് പരിശോധിച്ച ശേഷമായിരിക്കണം വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കേണ്ടത്. നല്‍കിയവിവരങ്ങളുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കേണ്ട വെബ്സൈറ്റിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു

Blogroll

Blogger news