Thursday 6 December 2012

Aadhar UID

കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം രാജ്യത്ത് എല്ലാ വ്യക്തികള്‍ക്കും ആധാര്‍കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.UID കാര്‍ഡ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഇനിമുതല്‍ സ്കോളര്‍ഷിപ്പ്, ഗ്രാന്റ്, മറ്റ് വിദ്യാഭ്യാസആനുകൂല്യങ്ങള്‍ ഇവ ലഭിക്കുകയുള്ളു. ആയതിനാല്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും CircularNo52957/G2/2012/Gedn പ്രകാരം UID/NPR ല്‍ പേരു ചേര്‍ക്കേണ്ട ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു UID കാര്‍ഡ് വിതരണം ചെയ്യാന്‍ 2013 മാര്‍ച്ച് 31 വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. UID എടുക്കുന്നതിനു വേണ്ടി സ്കൂളുകള്‍ ബന്ധപ്പെടേണ്ട Akshaya കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.
ദേശീയ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ടു (NPR)ല്‍ പേരു ചേര്‍ത്തവര്‍ UID യില്‍ പേരു ചേര്‍ക്കേണ്ടതില്ല.

No comments:

Post a Comment

Blogroll

Blogger news