Wednesday, 9 July 2014

Sixth Working day Statement_SAMPOORNA


Sixth Working day Statement ശേഖരിക്കുന്നതിനു വേണ്ടി  IT@School തയ്യാറാക്കിയിട്ടുള്ള Sixth Working day Statement സൈറ്റില്‍ പ്രവേശിച്ച് സമ്പൂര്‍ണ യൂസര്‍നെയിം, പാസ്​​വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
 വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്
വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.

Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.

6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്  
6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise 
 print എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ്  എടുക്കാവുന്നതാണ്.     
കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്.
Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്‍കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.
UID ഇല്ലാത്തവര്‍ Entry form EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് EID എന്റര്‍ ചെയ്യേണ്ടതാണ്.
UID പുതുതായി രേഖപ്പെടുത്തേണ്ടവര്‍ Sampoornaയിലാണ് enter ചെയ്യേണ്ടത്. EID മാത്രം ഉള്ളവര്‍ Enter EID ലിങ്ക് ക്ലിക്ക് ചെയ്ത് enter ചെയ്യാവുന്നതാണ്.


Friday, 4 July 2014

BLEND Inauguration _District level

ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനി ഒരു നെറ്റ്‌വര്‍ക്കിനു കീഴിലാകും

 കാസര്‍കോട്: ജില്ലയിലെ വിവിധ വിദ്യാലയങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും ബ്ലോഗുവഴി ബന്ധിപ്പിക്കുന്ന പദ്ധതിയായ ബ്ലെന്റിന് തുടക്കമായി. വിദ്യാഭ്യാസവകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും സഹകരണത്തോടെ കാസര്‍കോട് ഡയറ്റ് നടപ്പാക്കുന്ന ബ്ലോഗ്‌സ് ഫോര്‍ ഡയനാമിക് എഡ്യൂക്കേഷണല്‍ നെറ്റ് വര്‍ക്ക് (ബ്ലെന്റ്) പദ്ധതിയുടെ ഭാഗമായി അധ്യാപകപരിശീലനം ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ തുടങ്ങി.
രണ്ടുദിവസത്തെ ആദ്യഘട്ട പരിശീലനത്തോടെ ജില്ലയിലെ മുഴുവന്‍ എല്‍.പി., യു.പി., ഹൈസ്‌കൂളുകള്‍ക്കും ബ്ലോഗുകള്‍ നിലവില്‍വരും. രണ്ടാംഘട്ട പരിശീലനത്തോടെ വിവിധ സ്‌കൂള്‍ബ്ലോഗുകളെ ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസുകളുമായും ബന്ധപ്പെടുത്തും. എല്ലാ എ.ഇ.ഒ., ബി.പി.ഒ., ഡി.ഇ.ഒ., ഓഫീസുകള്‍ക്കും ബ്ലോഗുകള്‍ തയ്യാറാക്കി. ഇതോടെ ഓഫീസുകളില്‍നിന്നുള്ള അറിയിപ്പുകള്‍ ബ്ലോഗുവഴി നല്കും. തിരിച്ച് സ്‌കൂള്‍പ്രവര്‍ത്തനങ്ങള്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരുമായും പങ്കുവെക്കാനും കഴിയും. സ്‌കൂളുകളില്‍ നടക്കുന്ന വിവിധ അക്കാദമിക്, അക്കാദമികേതര പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ സ്‌കൂളുകള്‍ക്ക് ബ്ലോഗുകളിലൂടെ ലോകമാകെ അറിയിക്കാം. സ്‌കൂള്‍പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍കൂടി ഇതുവഴി യാഥാര്‍ഥ്യമാവും.

അധ്യാപകപരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഐ.ടി. അറ്റ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി.കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു. ഐ.ടി. അറ്റ് സ്‌കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി.രാജേഷ് ആശംസകള്‍ നേര്‍ന്നു. ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി.വി.പുരുഷോത്തമന്‍ സ്വാഗതവും പി.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു. പരിശീലനത്തിന്റെ ഒന്നാംഘട്ടം 18, 19 തീയതികളില്‍ നടക്കും. രണ്ടാംഘട്ട പരിശീലനം ആഗസ്ത് ഒന്ന്, രണ്ട്, 22, 23 തീയതികളില്‍ നടക്കും

Blogroll

Blogger news