Saturday 29 October 2011

ശാസ്ത്രമേള

ഇക്കൊല്ലത്തെ സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി പ്രവൃത്തിപരിചയ മേളകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് ചെയ്യുന്നത്. ഇതോടെ എല്ലാ മേളകളും ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കപ്പെടുകയാണ്. എല്ലാ സ്ക്കൂളുകളും തന്നെ അവരവരുടെ സ്ക്കൂളില്‍ നിന്നും മത്സരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍മത്സര ഇനങ്ങള്‍എന്നിവ  ഓണ്‍ലൈനായി എന്റര്‍ ചെയ്തു കഴിഞ്ഞുകാണുമല്ലോ?. ഇനി ഇതെല്ലാം കണ്‍ഫേം ചെയ്ത ശേഷം എ.ഇ.ഒ തലത്തില്‍ ഉപജില്ലാതല മത്സരങ്ങളുടെ നടത്തിപ്പിനായി ഇത് csv ഫയല്‍ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും. ആ വിവരങ്ങള്‍ നമുക്ക് നല്‍കിയിരിക്കുന്ന ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് ഇംപോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് പാര്‍ട്ടിസിപ്പന്റ് കാര്‍ഡ്, ടാബുലേഷന്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രിന്റെടുക്കാനും കഴിയും. ഇപ്രകാരം ടാബുലേഷനും മറ്റും ചെയ്തെങ്കില്‍ മാത്രമേ ഉപജില്ലാതല മത്സരവിജയികളുടെ വിവരങ്ങളടങ്ങിയ csv ഫയല്‍ ജില്ലാ തല മേളയ്ക്കായി ജില്ലാകണ്‍വീനര്‍മാര്‍ക്ക് നല്‍കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ സബ്​ജില്ലാതല മത്സരങ്ങളുടെ എല്ലാ ഘട്ടവും ഈ ഓഫ്​ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് എന്റര്‍ ചെയ്യേണ്ടത് അതാത് സബ്‌ജില്ലാ കണ്‍വീനര്‍മാരുടെ ചുമതലയാണ്.

OFF LINE USER GUIDE
Code user manual for Work Experience



No comments:

Post a Comment

Blogroll

Blogger news