ജില്ലയിലെ ടി ടി ഐ കളിലെ ടീച്ചര്‍ എജുക്കേറ്റര്‍മാര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ ആദ്യസ്പെല്‍ ഐ ടി @ സ്കൂളില്‍ ആരംഭിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കരിക്കുലം മാറിയ സാഹചര്യത്തില്‍ മുഴുവന്‍ ടീച്ചര്‍ എജുക്കേറ്റര്‍മാര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ക്ലാസുകള്‍ കൈകാര്യം ചെയ്യാനും ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു ചടങ്ങില്‍ ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ബ്ലെന്റ് പദ്ധതി ആരംഭിച്ച സാഹചര്യത്തില്‍ എല്ലാ ടി ടി ഐ കള്‍ക്കും ബ്ലോഗ് നിലവില്‍ വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.നായന്‍മാര്‍മൂല ടി ടി ഐ പ്രിന്‍സിപ്പല്‍ ഡോ. ഇ വി കുഞ്ഞിരാമന്‍ ആശംസകള്‍ നേര്‍ന്നു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും ടി സുരേഷ് നന്ദിയും പറഞ്ഞു.