തൊഴില്‍
അന്വഷകരല്ലാതെ തൊഴില്‍
സൃഷിക്കുന്ന ഒരു തലമുറയെ
രൂപപ്പെടുത്തിയെടുക്കുന്നതിന്
ദീര്‍ഘവീക്ഷണത്തോടെ വിപുലമായ
പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍
ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.
ഇതിന്റെ
ഭാഗമായി സംസ്ഥാനത്ത്
സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍,
ഇന്‍ക്യുബേഷന്‍
സെന്ററുകള്‍ തുടങ്ങിയ
സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇതിലുടെ
ഒട്ടേറെ യുവാക്കള്‍,
വിദ്യാര്‍ത്ഥികള്‍
എന്നിവര്‍ക്കു വിവധതരത്തിലുള്ള
തൊഴില്‍ സംരംഭങ്ങള്‍
പരിചയപ്പെടുന്നതിനും നൂതനമായ
സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നതിനും
കഴിഞ്ഞിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടേയും
യുവാക്കളുടേയും ബുദ്ധിയും
പ്രവര്‍ത്തനശേഷിയും
സംസ്ഥാനത്തിനകത്തുതന്നെ
പ്രയോജനപ്പെടുത്തി കോരളത്തില്‍തന്നെ
മികച്ച തൊഴില്‍ അവസരങ്ങള്‍
സൃഷിച്ചെടുക്കുന്നതിനാണ്
സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതു
സംബന്ധിച്ച അവബോധം സമൂഹത്തില്‍
ഉണ്ടാക്കുന്നതിനുവേണ്ടി
12/09/2013
വ്യാഴാഴ്ച
സംരംഭകത്വ ദിനമായി ആചരിക്കാന്‍
സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇതിന്റെ
ഭാഗമായി സ്കൂള്‍ കോളേജു
വിദ്യാര്‍ത്ഥികളില്‍ അവബോധവും
താല്‍പര്യവും ഉണ്ടാക്കുന്നതിന്
12/092013
ന്
ഉച്ചയ്ക്ക് 1
മണിമുതല്‍
1.30
വരെ
ബഹു കേരളമുഖ്യമന്ത്രി ശ്രീ.
ഉമ്മന്‍
ചാണ്ടി കേരളത്തിലെ സ്കൂള്‍
കോളേജ് വിദ്യാര്‍ത്ഥികളോട്
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ
സംവദിക്കുന്നതാണ്.
ഇതിനായി
ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിലും
ഹൈസ്കൂള്‍ ക്ലാസുകളില്‍
പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു
ബഹു.
മുഖ്യമന്ത്രിയുടെ
സന്ദേശം തല്‍സമയം കാണുന്നതിനും
കേള്‍ക്കുന്നതിനുമുള്ള
ക്രമീകരണങ്ങള്‍ സ്കൂള്‍
പ്രഥമാദ്ധ്യപിക/പ്രഥമാദ്ധ്യാപകന്‍
ഒരുക്കേണ്ടതാണ്.
ഇതു
സംബന്ധിച്ച ക്രീകരണങ്ങള്‍
സജ്ജീകരിക്കുന്നതുമായി
ബന്ധപ്പെട്ട സാങ്കേതിക
പരിശീലനം താഴെ പറയുന്ന രീതിയില്‍ നടക്കുന്നതാണ് എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ഹയര്‍സെക്കന്ററി ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്നിവര്‍ അറിയിച്ചു.
EDUCATION DISTRICT | SECTION | VENUE | TIME |
KASARAGOD | SITC OF HS SECTION | DRC KASARAGOD | 1.30 - 2.30 |
HSITC OF HSS SECTION | 2.30 – 3.30 | ||
KANHANGAD | SITC OF HS SECTION | DHSS KANHANGAD | 1.30 - 2.30 |
HSITC OF HSS SECTION | 2.30 – 3.30 |