Monday, 19 November 2012

ശാസ്ത്രോല്‍സവം-2012, വിവരങ്ങള്‍ തത്സമയം ഐടി@സ്കൂളിന്റെ "ശാസ്ത്രോല്‍സവം" വെബ്സൈറ്റില്‍

ശാസ്ത്രോല്‍സവം-2012 ന്റെ വിശദാംശങ്ങള്‍ www.schoolsasthrolsavam.in എന്ന പോര്‍ട്ടലില്‍  ഫലങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് തന്നെ   തത്സമയം പൊതുജനങ്ങള്‍ക്കു ലഭ്യമാകും. കോഴിക്കോട് പ്രസ്‌ ക്ലബ്ബില്‍ 24 നു രാവിലെ  നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഈ വര്‍ഷത്തെ ശാസ്ത്രോല്‍സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന  വെബ്‌ പോര്‍ട്ടലിന്റെ   പ്രവര്‍ത്തനങ്ങള്‍ക്ക്  ഔദ്യോഗികമായി തുടക്കം കുറിച്ചു.

Friday, 16 November 2012

കാസറഗോഡ് ജില്ലാ സ്കുള്‍ ശാസ്ത്രമേള

 കുട്ടികള്‍ യൂണിഫോം ധരിച്ച്  മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

കാസറഗോഡ് ജില്ലാ സ്കുള്‍ ശാസ്ത്രമേള, പ്രവര്‍ത്തിപരിചയമേള, സാമുഹ്യശാസ്ത്രമേള, ഗണിതമേള, ഐ.ടി.മേള - ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 2012 നവംബര്‍ 19,20 തീയ്യതികളിലായി നടക്കുന്നു. മേളയുടെ ആദ്യദിനമായ നവംബര്‍ 19ന്   പ്രവര്‍ത്തിപരിചയമേള,സാമുഹ്യശാസ്ത്രമേള എന്നിവ നടക്കുന്നതാണ്. രണ്ടാം ദിവസമായ നവംബര്‍ 20ന് ശാസ്ത്രമേള,ഗണിതമേള, ഐ.ടി.മേള എന്നിവയും നടക്കുന്നതാണ്.കുട്ടികള്‍ യൂണിഫോം ധരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 

 IT MELA_TIME SCHEDULE  

Thursday, 15 November 2012

IT Exam Report Error – Patch


ഐ.ടി.പരീക്ഷയുടെ കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് എടുക്കുമ്പോള്‍ റിപ്പോര്‍ട്ടില്‍ മാര്‍ക്കുകളൊന്നും കാണാത്ത അവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഒരു patch ഇതോടൊപ്പം ചേര്‍ക്കുന്നു. മുഴുവന്‍ കുട്ടികളുടെയും മാര്‍ക്ക് എടുക്കാനുദ്ദേശിക്കുന്ന കമ്പ്യൂട്ടറില്‍ ഈ patch ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം മറ്റു കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഫയലുകള്‍ (csv ഫയലുകള്‍) ഇംപോര്‍ട്ട് ചെയ്യുക. മുമ്പ് ഇംപോര്‍ട്ട് ചെയ്ത കമ്പ്യൂട്ടറിലും patch ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം വീണ്ടും ഇംപോര്‍ട്ട് ചെയ്യേണ്ടതുണ്ട്.
IT Exam Patch File for Report Error

Blogroll

Blogger news