Sunday, 11 March 2012

ഐ.ടി ഉപകരണങ്ങള്‍ക്ക് പ്രൈമറി സ്കൂളുകള്‍ അപേക്ഷ നല്‍കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് പ്രൈമറി സ്കൂളുകളിലേയ്ക്ക് ഐ.ടി ഉപകരണങ്ങള്‍ ലഭിക്കാനായി സര്‍ക്കാര്‍ എല്‍.പി-യു.പി സ്കൂളുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ അറിയിച്ചു. ബന്ധപ്പെട്ട എ.ഇ.ഒ.യുടെ മേല്‍ക്കത്തോടെ അപേക്ഷകള്‍ മാര്‍ച്ച് 13-നു മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. സര്‍‌ക്കാര്‍ യു.പി സ്കൂളുകള്‍ക്ക് പരമാവധി 1.85 ലക്ഷം രൂപയും എല്‍.പി. സ്കൂളുകള്‍ക്ക് 1.35 ലക്ഷം രൂപയും ഈ വര്‍ഷം പദ്ധതി വിഹിതത്തില്‍ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2012 ഫെബ്രുവരി 15-ലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ചെലവഴിക്കാനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.  ഇതനുസരിച്ച് ഒരു യു.പി. സ്കൂളിന്  ആറു കമ്പ്യൂട്ടറുകള്‍ (ലാപ് ടോപ്), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍, ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും എല്‍.പി. സ്കൂളുകള്‍ക്ക്  നാലു കമ്പ്യൂട്ടര്‍ (ലാപ് ടോപ്), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍, ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും ലഭ്യമാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.   എ.ഇ.ഒ.മാര്‍ ഇതിന്റെ വിശദാംശങ്ങള്‍ മാര്‍ച്ച് 15-നു മുമ്പ് നല്‍കണം. ബന്ധപ്പെട്ട ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും www.education.kerala.gov.in സൈറ്റിലെ ICT Procrument വിഭാഗത്തില്‍ ലഭ്യമാണ്.

Blogroll

Blogger news