Sunday, 11 March 2012

ഐ.ടി ഉപകരണങ്ങള്‍ക്ക് പ്രൈമറി സ്കൂളുകള്‍ അപേക്ഷ നല്‍കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് പ്രൈമറി സ്കൂളുകളിലേയ്ക്ക് ഐ.ടി ഉപകരണങ്ങള്‍ ലഭിക്കാനായി സര്‍ക്കാര്‍ എല്‍.പി-യു.പി സ്കൂളുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ അറിയിച്ചു. ബന്ധപ്പെട്ട എ.ഇ.ഒ.യുടെ മേല്‍ക്കത്തോടെ അപേക്ഷകള്‍ മാര്‍ച്ച് 13-നു മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. സര്‍‌ക്കാര്‍ യു.പി സ്കൂളുകള്‍ക്ക് പരമാവധി 1.85 ലക്ഷം രൂപയും എല്‍.പി. സ്കൂളുകള്‍ക്ക് 1.35 ലക്ഷം രൂപയും ഈ വര്‍ഷം പദ്ധതി വിഹിതത്തില്‍ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2012 ഫെബ്രുവരി 15-ലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ചെലവഴിക്കാനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.  ഇതനുസരിച്ച് ഒരു യു.പി. സ്കൂളിന്  ആറു കമ്പ്യൂട്ടറുകള്‍ (ലാപ് ടോപ്), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍, ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും എല്‍.പി. സ്കൂളുകള്‍ക്ക്  നാലു കമ്പ്യൂട്ടര്‍ (ലാപ് ടോപ്), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍, ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും ലഭ്യമാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.   എ.ഇ.ഒ.മാര്‍ ഇതിന്റെ വിശദാംശങ്ങള്‍ മാര്‍ച്ച് 15-നു മുമ്പ് നല്‍കണം. ബന്ധപ്പെട്ട ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും www.education.kerala.gov.in സൈറ്റിലെ ICT Procrument വിഭാഗത്തില്‍ ലഭ്യമാണ്.

Friday, 24 February 2012

Income Tax Consultant

Soman Master from GHSS Pakkam developed a new windows based Tax calculating software for the use of all types of employees. Pls ensure the genuineness yourself. For the correct result you should click the save and compute button twice
For downloading the updated version of softwares 
pls click on the following links

Monday, 20 February 2012

കുട്ടികളുടെ ആനിമേഷന്‍ ഫിലിംഫെസ്റ്റ് സമാപിച്ചു.


കാസറഗോഡ് : ഐ ടി അറ്റ് സ്കൂള്‍ പ്രോജക്ട് കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് ജില്ലയില്‍ 1500 ഓളം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനിമേഷന്‍ സിനിമാ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയിരുന്നു. പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ് വെയറിലായിരുന്ന പരിശീലനം. സിനിമയ്ക്കാവശ്യമായ കഥ രൂപപ്പെടുത്തുക, സ്റ്റോറി ബോര്‍ഡ് തയ്യാറാക്കുക, കഥാപാത്രങ്ങളേയും അവയുടെ പശ്ചാത്തലങ്ങളേയും വരയ്ക്കുക, കഥാപാത്രങ്ങളുടെ സംഭാഷണം റിക്കാര്‍ഡ് ചെയ്യുക, പശ്ചാത്തല സംഗീതം നല്‍കുക, വരച്ചുണ്ടാക്കിയ ചിത്രങ്ങള്‍ക്ക് ആനിമേഷന്‍ നല്‍കി സിനിമയാക്കി മാറ്റുക എന്നിവയായിരുന്നു പരിശീലനത്തിലെ മുഖ്യയിനങ്ങള്‍. ചിത്രങ്ങള്‍ വരക്കാന്‍ ജിമ്പ് , ശബ്ദങ്ങള്‍ റിക്കാര്‍ഡ് ചെയ്യുന്നതിന് ഒഡാസിറ്റി, അനിമേഷന്‍ നല്‍കുന്നതിന് കേട്ടൂണ്‍, വീഡിയോ എഡിറ്റിങ്ങിന് ഓപ്പണ്‍ഷോട്ട് എന്നീ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു. ഇത്തരത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സബ്ജില്ലാതലത്തില്‍ ഇക്കഴിഞ്ഞ ജനവരിയില്‍ ആനിമേഷന്‍ സിനിമാ നിര്‍മ്മാണമത്സരം നടത്തി. അവിടെ നിന്നും തെരഞ്ഞെടുത്ത 30സിനിമകളാണ് ജില്ലയില്‍ മത്സരത്തിനെത്തിയത്. ഐ ടി സ്കൂള്‍ ജില്ലാ ഓഫീസില്‍ തെരഞ്ഞടുത്ത സിനിമകളുടെ പ്രദര്‍ശനവും, പ്രശസ്ത ചിത്രകാരന്‍ സി കെ ഷാജി മാസ്റ്റരുടെ ക്ലാസ്സും നടന്നു.
ഇവയില്‍ ഏറ്റവും നല്ല സിനിമ, മികച്ച സംവിധായകന്‍, മികച്ച ശബ്ദ സംയോജനം തുടങ്ങി ഒമ്പത് ഇനങ്ങളില്‍ വിജയികളെ കണ്ടെത്തി. ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കന്ററി സ്കൂളിലെ നിതിന്‍ദാസ് കെ വി നിര്‍മ്മിച്ച "നേരറിയാന്‍ ചിങ്ങന്‍ CBI “ഏറ്റവും നല്ല സിനിമയായി തെഞ്ഞെടുത്തു. മികച്ച സംവിധായകനായി അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ രാഹുല്‍ രാജീവ് തെരഞ്ഞെടുക്കപ്പെട്ടു (സിനിമ "ഉത്തുപ്പാന്‍ ദി ഗ്രേറ്റ്”). മികച്ച ശബ്ദ മിശ്രണത്തിനുള്ള അംഗീകാരം ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ സെയ്ത് മുസാമില്‍ തങ്ങളും (ചിത്രം "കാട്ടിലെ കല്യാണം”), ചിത്രസംയോജനത്തിനുള്ള അവാര്‍ഡ് ഉദിനൂര്‍ ജി എച്ച എസ്സ് എസ്സിലെ കെ വി സച്ചിനും (ചിത്രം "ലയണ്‍ ആന്റ് മാന്‍”)നേടി. മികച്ച സിനിമാ ആശയത്തിനുള്ള അവാര്‍ഡ് എസ് ജി കെ എച്ച് എസ്സ് കുഡുലുവിലെ ശ്രവണ്‍കുമാറും (ചിത്രം "മോഡേണ്‍ ഹെന്‍”), ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കന്ററി സ്കൂളിലെ സനോജ് സി ആറും പങ്കിട്ടു. മികച്ച കഥാപാത്ര രൂപീകരണത്തിനുള്ള അംഗീകാരം ജി എച്ച് എസ്സ് പഡ്രെയിലെ നാഗേഷ് കെ (ചിത്രം"ആമയും മുയലും പിന്നെ അലാറവും”)നേടിയപ്പോള്‍, ജി എച്ച് എസ്സ് എസ്സ് തായന്നൂറിലെ പി ഉണ്ണികൃഷ്ണന്‍ ജൂറിയുടെ പ്രത്യേക പ്രശംസക്ക് അര്‍ഹനാവുകയും ചെയ്തു (ചിത്രം "കിച്ചു അമ്മ")
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തിരുവനന്തപുരത്തു നിന്നും പൊതു വിദ്യാഭ്യാസ സെക്രട്ടറി എം ശിവശങ്കര്‍, ഐ ടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ജില്ലയിലെ വിജയികള്‍ക്ക് കാസറഗോഡ് MLAഎന്‍ ഏ നെല്ലിക്കുന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി ജെ മത്തായി സ്വാഗതവും വിജയന്‍ വി കെ നന്ദിയും പറഞ്ഞു.

Friday, 17 February 2012

അധ്യാപക പാക്കേജും ഫയര്‍ ഫോക്സും

അധ്യാപ പാക്കേജിന്റെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് പ്രവേശിക്കുമ്പോള്‍ Firefox അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ഉബുണ്ടുവില്‍ Synaptic Package Manager ഉപയോഗിച്ച്  Firefoxനെ version 10 ലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
System -> Administartion -> Synaptic Pacakge Manager തുറന്ന്  Reload ല്‍ ക്ലിക്ക് ചെയ്യുക ( Synaptic Pacakge Manager ന്റ ടൂള്‍ ബാറിന്റെ ഇടത്തേ അറ്റത്തുള്ള വളഞ്ഞ അമ്പടയാളം).
പാക്കേജുകളുടെ ലിസ്റ്റില്‍ നിന്ന് firefox കണ്ടെത്തി  Right click ചെയ്ത്  Mark for Upgrade എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതുപോലെ ubufox എന്ന പാക്കേജും അപ്ഗ്രേഡ് ചെയ്യാനായി മാര്‍ക്ക് ചെയ്യുക.
ടൂള്‍ ബാറിലെ Apply ബട്ടണിലും തുടര്‍ന്ന് വരുന്ന ‌ഡയലോഗ് ബോക്സിലെ Apply ബട്ടണിലും ക്ലിക്ക് ചെയ്യുക.

IT @ School Ubuntu/Edubuntu 10.04 ഉപയോഗിക്കുന്നവര്‍ക്ക് താഴെ കൊടുത്ത ലിങ്കില്‍നിന്ന് ലഭിക്കുന്ന ഫയല്‍ ഉപയോഗിച്ചും firefox അപ്ഡേറ്റ് ചെയ്യാം
(ഫയല്‍ extract ചെയ്യുക. install-firefox10 ല്‍ ഡബ്ള്‍ക്ലിക്ക് ചെയ്യുക. Run in Terminal ല്‍ ക്ലിക്ക് ചെയ്ത് പാസ്‌വേര്‍ഡ് നല്‍കി Enter കീ അമര്‍ത്തുക)
http://www.4shared.com/archive/FSpNKmA4/firefox-updatetar.html


Teachers Package : Website | Introduction | User Guide for Govt Schools | User Guide for Aided Schools

Tuesday, 14 February 2012

IT Practical Exam 2012

SSLC it practical examination 2012 will commence from 22/02/2012 onwards.
for the smooth conduct of the same, HMs are directed to ensure necessary arrangements  in their school computer lab.Pls download the Exam circular from the following Link and arrangements should be made as per the circular


SSLC IT Practical Examination 2012_Circular

Blogroll

Blogger news