Saturday, 20 October 2012

സ്കൂള്‍ കലോല്‍സവം

ഈ വര്‍ഷത്തെ ബേക്കല്‍ ഉപജില്ലാ സ്കൂള്‍ കലോല്‍സവം 2012 നവമ്പര്‍ 12 മുതല്‍ 16 വരെ ജി എച്ച് എസ്സ് എസ്സ് പാക്കത്ത് വെച്ച് നടത്തും. 14 സബ് കമ്മിറ്റികളിലേത് ഉള്‍പ്പെടെ 1001 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.

Saturday, 13 October 2012

മലയാളം/ കന്നട കമ്പ്യൂട്ടിംഗ് പരിശീലനം

ഐ ടി അറ്റ് സ്കൂള്‍ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ കേരളപിറവിദിനമായ നവംബര്‍ 1 ന് പൊതുജനങ്ങള്‍ക്കായി സൗജന്യ മലയാളം/ കന്നട കമ്പ്യൂട്ടിംഗ് പരിശീലനം നല്‍കം. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയുന്ന താല്‍പ്പര്യമുള്ളവര്‍ 04994-225931 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനസ്ഥലം, സമയം തുടങ്ങിയ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

Tuesday, 9 October 2012


SUB DISTRICT LEVEL IT FAIR 2012 - DETAILS
NAME OF SUB DISTRICT DATE VENUE
MANJESHWAR 06/11/2012 GHSS PAIVALIKE NAGR
KUMBLA 30/10/2012 NHS PERDALA
KASARAGOD 07/11/2012 TIHSS NAIMARMOOLA
BEKAL 05/11/2012 GHS THACHANGAD
HOSDURG 08/11/2012 GHSS UPPILIKAI
CHERVATHUR 30/10/2012 MRVHSS PADNNE
CHITTARIKKAL 02/11/2012 ST JOHNS HSS PALAVAYAL

Saturday, 6 October 2012

HSA SENIORITY LIST(PROVISIONAL)

1-1-1997 മുതല്‍ 31-12-2000 വരെ സംസ്ഥാനത്ത് നിയമിക്കപ്പെട്ട ഗവണ്‍മെന്റ് ഹൈസ്കൂള്‍ അധ്യാപകരുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേല്‍ ആക്ഷേപമോ പരാതിയോ ഉള്ളവര്‍ ഒരു മാസത്തിനകം രേഖകള്‍ സഹിതം സ്ഥാപന മേധാവി മുഖാന്തരം അതത് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പുതുതായി സര്‍വ്വീസ് കാര്‍ഡ് സമര്‍പ്പിക്കാനും ഇക്കാലയളവില്‍ അവസരമുണ്ട്.

സീനിയോറിറ്റി ലിസ്റ്റ്

കാര്‍ട്ടൂണ്‍ ആനിമേഷന്‍ സിനിമാ നിര്‍മ്മാണ മത്സരം

ഐ ടി അറ്റ് സ്കൂള്‍ പ്രോജക്ടും സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്ററും ചേര്‍ന്ന്  ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ട്ടൂണ്‍ ആനിമേഷന്‍ സിനിമാ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ ടി അറ്റ് സ്കൂള്‍ പ്രോജക്ടിന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
 IT FAIR 2012 - 13

2012-13 വര്‍ഷത്തെ ഐ ടി മേള നടത്തിപ്പിനെ കുറിച്ച് വിശദമായ സര്‍ക്കുലര്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ പുറപ്പെടുവിച്ചു. മത്സര ഇനങ്ങളില്‍ മുന്‍വര്‍ഷത്തേതില്‍ നിന്നും മാറ്റമൊന്നുമില്ല.

Thursday, 6 September 2012

LP ഐ ടി കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു

കമ്പ്യൂട്ടര്‍ പരിശീലനം ലഭിക്കില്ലെന്ന കാരണത്താല്‍ ഇനി മലയാളം മീഡിയം സ്‌കൂളുകളില്‍നിന്നു വിദ്യാര്‍ഥികളെ ഒഴിവാക്കേണ്ട. ഒന്നാം ക്ലാസ്‌ മുതല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതിയുമായി ഐ ടി അറ്റ്‌ സ്‌കൂള്‍ രംഗത്ത്‌. ഹൈസ്‌കൂള്‍, യു.പി. തലങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ്‌ ഇനി പ്രൈമറി തലത്തിലും നടപ്പാക്കുക. പദ്ധതിക്കായി ഐ ടി കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്ന ജോലികള്‍ ആരംഭിച്ചു.

കളികളിലൂടെ ഐ ടി കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണ്‌ എല്‍.പി. സ്‌കൂളുകളില്‍ നടപ്പാക്കുക. ഇതിനാവശ്യമായ പാഠപുസ്‌തകങ്ങള്‍ നേരത്തേ വിതരണം ചെയ്‌തിരുന്നു. അധ്യാപക പഠനസഹായിയും തയാറാക്കിയിട്ടുണ്ട്‌. 

വിവിധ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത കളികളിലൂടെ കുട്ടികളുടെ ബൗദ്ധികവികാസവും ഭാഷാശക്‌തി വികാസവുമാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. എല്‍.പി. സ്‌കൂളുകളിലേക്കു മാത്രമായി ന്യൂ ലിനക്‌സ് ജൂണിയര്‍ ഒ.എസ്‌. എന്ന പേരില്‍ പ്രത്യേക ഓപ്പറേറ്റിംഗ്‌ സിസ്‌റ്റവും തയാറായി.

കമ്പ്യൂട്ടറോ അനുബന്ധ ഉപകരണങ്ങളോ പല എല്‍ .പി. സ്‌കൂളുകളിലും ഇല്ലെന്നതാണു പദ്ധതി നടപ്പാക്കല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന യു.പി. സ്‌കൂളുകള്‍ക്ക്‌ 1.85 ലക്ഷം രൂപയും എല്‍.പി. സ്‌കൂളുകള്‍ക്ക്‌ 1.35 ലക്ഷം രൂപയും കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്‌ അനുവദിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിലാണു സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. ഇതിനായി ഭൂരിഭാഗം സ്‌കൂളുകളും പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌.

പദ്ധതിക്കായി കോ ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്ന ജോലി ആരംഭിച്ചു കഴിഞ്ഞു. ഐ ടി യോഗ്യതയോ താല്‍പര്യമോയുളള അധ്യാപകരെയാണ്‌ കോഓര്‍ഡിനേറ്ററാക്കുക. 

ഇവര്‍ക്കാവശ്യമായ പരിശീലനം ഐ ടി അറ്റ്‌ സ്‌കൂള്‍ നല്‍കും. മാസ്‌റ്റര്‍ ട്രെയിനര്‍മാരോ തെരഞ്ഞെടുത്ത ഐ ടി കോര്‍ഡിനേറ്റര്‍മാരോ ആകും നാലു ദിവസത്തെ പരീശീലനത്തിനു നേതൃത്വം നല്‍കുക. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 25 ല്‍ കുറയാത്ത അംഗസംഖ്യയുള്ള ബാച്ചുകള്‍ക്കാണു പരിശീലം നല്‍കുക.

Crtsy: Mangalam Online

Friday, 17 August 2012

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് : ഫോണ്‍ ഇന്‍ പ്രോഗ്രാം

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്ററുമായി (K-TET) ബന്ധപ്പെട്ട് പരീക്ഷാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുള്ള ഫോണ്‍-ഇന്‍-പ്രോഗ്രാം ഐ.റ്റി. @ സ്കൂള്‍ വിക്ടേഴ്സ് ചാനല്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ് 18 ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന ഫോണ്‍-ഇന്‍-പരിപാടിയില്‍ പരീക്ഷാഭവന്‍ സെക്രട്ടറി ജോണ്‍സ്.വി.ജോണ്‍, എസ്.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പരീക്ഷാര്‍ത്ഥികളുമായി സംവദിക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് 0471 - 2529888, 2529800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Blogroll

Blogger news