Friday, 10 February 2012

IT Practical Exam 2012

DEO Kanhangad :
SSLC it practical examination 2012 will commence from 22/02/2012 onwards.
for the smooth conduct of the same, HMs are directed to ensure a stipulated number of systems  in their school computer lab. Training to the teachers who are appointed as invigilators will commence 15 th, 16 th and 17 th February at DHSS Kanhnagad. date and time is shown in the attached file. The teachers who have been posted as invigilators are to be directed to attend the training on time with out fail. no change in date,venue and time shall be allowed.


For Details pls click on the following Links

Wednesday, 8 February 2012

MUKULAM

'Mukulam'-the support materials for SSLC-2012 students from DIET kannur released. The material offers intensive exposure to all the units in all the subjects. Major concepts and information are presented through discussion questions, activities and worksheets

'MUKULAM'-2012-Support Materials for SSLC

'MUKULAM'-2012-Support Materials for Higher Secondary

 

Wednesday, 1 February 2012

തിരുവനന്തപുരം: കമ്പ്യൂട്ടര്‍ ലോകത്ത് കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് വിളിച്ചോതിക്കൊണ്ട് പത്താമത് സ്‌കൂള്‍ ഐ. ടി. മേളയ്ക്ക് ബുധനാഴ്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ പ്രകടിപ്പിച്ച മികവ് ടെക്‌നോപാര്‍ക്കിലെ മുതിര്‍ന്ന സോഫ്ട്‌വേര്‍ എന്‍ജിനീയര്‍മാരെ അത്ഭുതപ്പെടുത്തി.

ജില്ലാതല ഐ. ടി. മേളകളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ഞൂറോളം പേരാണ് രണ്ടു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത്. മേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമാണ് പ്രവേശനം. മേളയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി രക്ഷിതാക്കളുടെ പ്രവേശനം സംഘാടകര്‍ വിലക്കുകയായിരുന്നു. ചില്ലറ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും താമസിയാതെ കെട്ടടങ്ങി. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ ഓരോ ജില്ലയില്‍ നിന്ന് നാലുഅധ്യാപകര്‍ വീതം ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ഒഴിവായതോടെ കുട്ടികള്‍ക്കിടയിലെ മാത്സര്യം ഒഴിവാകുകയും സൗഹാര്‍ദ്ദപരമായ ക്യാമ്പ് പോലുള്ള അന്തരീക്ഷം സംജാതമാകുകയും ചെയ്തു.

പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വേര്‍ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍. വെബ് പേജ് ഡിസൈനിങ്ങില്‍ കുട്ടികള്‍ പ്രകടിപ്പിച്ച കൈയടക്കം ടെക്‌നോപാര്‍ക്കിലെ എന്‍ജിനീയര്‍മാരുടെ പ്രശംസ നേടി. വളരെ സമയമെടുത്ത് ശ്രദ്ധാപൂര്‍വം തയ്യാറാക്കുന്ന വെബ് പേജ് വെറും ഒരു മണിക്കൂര്‍ കൊണ്ടാണ് കുട്ടികള്‍ നിര്‍മ്മിച്ചത്. കണിമംഗലം എന്ന സാങ്കല്പിക ഗ്രാമം ഈ മത്സരത്തിലൂടെ വെബ് ലോകത്ത് നിറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗത്തിലുള്ളവര്‍ കണിമംഗലത്തിന്റെ ടൂറിസം സാദ്ധ്യതകള്‍ സംബന്ധിച്ച വെബ് പേജ് തയ്യാറാക്കിയപ്പോള്‍ ഹയര്‍സെക്കന്‍ഡറിക്കാര്‍ ന്യൂസ് പോര്‍ട്ടലാണ് സൃഷ്ടിച്ചത്. എച്ച്.ടി.എം.എല്ലും സ്റ്റൈല്‍ ഷീറ്റുമെല്ലാം ഇതിനായി കുട്ടികള്‍ വിനിയോഗിച്ചു. ടിക്കറും ലിങ്കുകളും സ്‌ക്രോളും വര്‍ണാഭ ചിത്രങ്ങളുമെല്ലാം വെബ് പേജില്‍ നിറഞ്ഞു. മികവിന്റെ കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമുണ്ടായിരുന്നില്ല.

ഹൈസ്‌കൂള്‍ വിഭാഗം ഡിജിറ്റല്‍ പെയിന്റിങ്ങിന് ഫുട്‌ബോള്‍ ആയിരുന്നു വിഷയം. ജിമ്പും എക്‌സ്-പെയിന്റും ഉപയോഗിച്ച് നാട്ടിന്‍പുറത്തെ പന്തുകളി മുതല്‍ വമ്പന്‍ സ്റ്റേഡിയങ്ങള്‍ വരെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കുട്ടികള്‍ കോറിയിട്ടു. ഫുട്‌ബോള്‍ എന്നു പറഞ്ഞാല്‍ പലര്‍ക്കും അര്‍ജന്റീന-ബ്രസീല്‍ പോരാട്ടമാണെന്ന്‌തോന്നി. പെനാല്‍റ്റി കിക്ക് തടയാന്‍ കാവല്‍ നില്‍ക്കുന്ന ഗോളിയുടെ വിഹ്വലതകളും ചില കുട്ടികള്‍ ചിത്രീകരിച്ചു. വര്‍ഷം 2050 ആയിരുന്നു ഹയര്‍സെക്കന്‍ഡറി വിഭാഗക്കാര്‍ ചിത്രീകരിക്കേണ്ടത്. കുട്ടികളുടെ ഭാവനയുടെ വളര്‍ച്ച കണ്ട് വിധികര്‍ത്താക്കള്‍ അന്തംവിട്ടു.

ഐ. ടി. മേള വ്യാഴാഴ്ച സമാപിക്കും. വൈകുന്നേരം നാലിനു ചേരുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സംസ്ഥാന സ്‌കൂള്‍ ഐ. ടി. മേളയ്ക്ക് ടെക്‌നോപാര്‍ക്ക് വേദിയാകുന്നത്.
വാര്‍ത്തകള്‍ക്ക് കടപ്പാട് : മാതൃഭൂമി

Tuesday, 3 January 2012

Linux Training for HSST and LP Teachers

 HSST Linux Training :

IT@School Project aims to give LINUX training to Higher Secondary Teachers. It may be in the 3rd / last week of January 2012. There are TWO types of training. 1). BASIC LINUX Training. 2). ADVANCED LINUX Training. It needs the details of the teachers to schedule the training programme. So, please upload the required details on or before 9 January 2012. You can upload the details of 8 teachers
( 4 Basic + 4 Advanced ) at a time. if number exceeds, submit it once more. 
If needs any clarification, call 9745250022 ( Vijayan. V. K, MT, IT@School Project, Kasaragod )
Click Here to upload details.

LP Teachers Training :
 It has decided to conduct Basic ICT Training to LP School (Independant and Attached LP Schools) Teachers and LP HMs Statewide from Jan 9th Onwards  based on Linux Junior O/s. So We require the detailed list of LP Teachers and LP HMs. So pls download the proforma from the following link and Please send the list before 4th Jan 2012 in ksditschool@gmail.com If you have any doubt call the Master Trainers in charge of your Sub District.Further information will be forwarded later

Kasaragod Rajesh MP                     9447352655
Kumbla Narayana D                        9446282273
Manjeshwar Augustine Bernad M   9446283206
Hosdurg Vijayan V K                       9745250022
Bekal P Sreedharan Nair                9495092080
Chittarikkal Babu N K,                    9447089483, 9061145151
Chervathur Rajan P                         8547458474


Monday, 19 December 2011

SASTHROLSAVAM

സംസ്ഥാന ശാസ്ത്രമേളയുടെ ഐഡന്റിറ്റി കാര്‍ഡും ഗണിതശാസ്ത്ര മേളയുടെ ഷെഡ്യൂളിനും താഴെയുള്ള ലിങ്കില്‍ ക്ലിക്കുചെയ്യുക.

ID Card-State Sasthrolsavam 2011-2012

State Maths Fair Schedule 2011-2012

Thursday, 8 December 2011

e-India Award- VOTE for ANTS


Happy to inform you that our unique ANTS (Animation Training for Students) has been nominated for e-India Award 2011. The Public Voting for ANTS is Open now and I request everyone to vote for ANTS so that we could win this glorious award. 

The url for Voting for the ANTS is ...http://awards.eletsonline.com/
 
Remember, last day is 10th December

Wednesday, 30 November 2011

SSLC_ALIST THROUGH SAMPOORNA


        2012 മാര്‍ച്ച് മാസം നടത്തുന്ന SSLC പരീക്ഷയുടെ പ്രിന്റൗട്ടുകള്‍ ഹെഡ്മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ വിശദമായി പരിശോദിച്ച് ഏതെങ്കിലും രീതിയില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ചുവന്ന മഷിയില്‍ തിരുത്തലുകള്‍ വരുത്തണം(വ്യക്തമായി വായിക്കാന്‍ കഴിയുന്ന വിധത്തില്‍). കൂടാതെ ITSCHOOL ന്റെ SAMPOORNA വെബ്ബ് സൈറ്റില്‍ (www.sampoorna.itschool.gov.in) കയറി മേല്‍ തിരുത്തലുകള്‍ ഓണ്‍ ലൈനിലും വരുത്തണം. തെറ്റുകള്‍ തിരുത്തേണ്ട അവസാന ദിവസം 10.12.2011 ആണ്. മലായളം ഉള്‍പ്പെടെയുള്ള എല്ലാ തെറ്റുകളും പൂര്‍ണ്ണമായും ഓണ്‍ ലൈനില്‍ തെയ്തിരിക്കണം. ഇതിനുശേഷം യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. ഫോട്ടോ ഉള്‍പ്പെടെ ഈ ദിവസത്തിനു മുന്‍പ് പൂര്‍ണ്ണമായും അപ് ലോഡ് ചെയ്യേണ്ടതാണ്. 10.12.2011 നു തന്നെ തിരുത്തിയ പ്രിന്റൗട്ടുകള്‍ ഡി.ഇ.ഒ ഓഫീസില്‍ ഏല്‍പ്പിക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറിന് താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുക.

Friday, 25 November 2011

സ്കൂളുകള്‍ക്കുള്ള ഐ.സി.ടി കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ - ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു


2011-12 വര്‍ഷത്തേക്ക് ഹൈസ്കുള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍ക്ക് വിതരണം ചെയ്യുന്ന ഐ.സി.ടി ഉപകരണങ്ങള്‍ www.ict.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാം. സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍, ഐ.ടി അഡ്വൈസറി കൗണ്‍സില്‍ എന്നിവയുടെ യോഗം ചേര്‍ന്ന് ഉപകരണങ്ങള്‍ തീരുമാനിക്കണം. ഹൈസ്കുള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നീ വിഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഗവണ്മെന്റ് സ്കുളുകള്‍ക്കും എയ്ഡഡ് സ്കൂളുകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍, ഓള്‍ ഇന്‍ വണ്‍ പ്രിന്റര്‍, 3KVA യു.പി.എസ് , മള്‍ട്ടി മീഡിയ പ്രോജക്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സ്കൂളുകള്‍ക്ക് ലഭിക്കും. ഡിസംബര്‍ 2ന് മുന്‍പായി ഓണ്‍ലൈന്‍ വിവരങ്ങള്‍ എന്റര്‍ ചെയ്ത് പ്രിന്റ് ഐ.ടി സ്കൂള്‍ ജില്ലാ ഓഫീസില്‍ ഏല്‍പിക്കണം.

Blogroll

Blogger news